
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തുന്ന പൊതുപരീക്ഷക്ക് ഇന്നലെ തുടക്കമായി. മദ്റസ സംവിധാനത്തിലെ ഏറ്റവും വലിയ പൊതുപരീക്ഷയാണ് ഇന്നലെ ആരംഭിച്ചത്. 7907 സെന്ററുകളില്‍ 2,95,240 വിദ്യാര്‍ത്ഥികളാണ് ആകെ രജിസ്തര്‍ ചെയ്തത്. 157 സൂപ്രണ്ടുമാരുടെ മേല്‍നോട്ടത്തില്‍ 11,376 സൂപ്രവൈസര്‍മാരെ നിയോഗിച്ചാണ് സമസ്തയുടെ പൊതുപരീക്ഷ നടക്കുന്നത്. പരീക്ഷ ഒരുമണിയോടെ പരീക്ഷ ഇന്ന് സമാപിക്കും. ഇന്ത്യക്ക് പുറത്തുള്ള മദ്റസകളില്‍ ഇന്നലെ പരീക്ഷ സമാപിച്ചു. ഈ വര്‍ഷത്തെ സകൂള്‍ വര്‍ഷ പൊതുപരീക്ഷ ഏപ്രില്‍ 3,4,5 തിയ്യതികളില്‍ 371 സെന്ററുകളിലായി നടക്കും.
ജനുവരി 26 റിപ്പബ്ലിക് ദിനം പ്രമാണിച്ച് അവധിയായിനാല്‍ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 27ന് ചൊവ്വാഴ്ച രാവിലെ മുതല്‍ നടക്കും. കേരളത്തിന് പുറമെ ആന്ദ്രാപ്രദേശ്, ആസാം, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, തെലുങ്കാന, ഉത്തര്‍ പ്രദേശം, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, പോണ്ടിച്ചേരി, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, ഇന്ത്യക്ക് പുറത്ത് യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, സഊദി അറേബ്യ, കുവൈത്ത്, മലേഷ്യ എന്നിവിടങ്ങളിലായി 11090 മദ്റസകളാണ് സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്.