Saturday, January 31

വിജ്ഞാനവും വിനോദവും പങ്കിടാൻ ശാസ്ത്രയാന്‍ പ്രദർശനം നാളെ മുതൽ യൂണിവേഴ്‌സിറ്റിയിൽ

സര്‍വകലാശാല പൊതുജനങ്ങളിലേക്ക് എന്ന മുദ്രാവാക്യവുമായി കാലിക്കറ്റ് സര്‍വകലാശാല സംഘടിപ്പിക്കുന്ന ‘ ശാസ്ത്രയാന്‍ ഓപ്പണ്‍ ഹൗസ് ‘ സൗജന്യ പ്രദര്‍ശനം ജനുവരി 29-ന് തുടക്കമാകും. സർവകലാശാലാ ക്യാമ്പസിൽ ആര്യഭട്ടാ ഹാളിൽ നടക്കുന്ന പരിപാടി രാവിലെ 10 മണിക്ക് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. സര്‍വകലാശാലയുടെ അക്കാദമിക മികവ്, ഗവേഷണ സൗകര്യങ്ങള്‍, നൂതനാശയങ്ങള്‍, കാമ്പസ് പരിസ്ഥിതി എന്നിവയെല്ലാം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുസമൂഹത്തിനും മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ നാലാമത്തെ എഡിഷനാണിത്. സര്‍വകലാശാലാ പഠനവകുപ്പുകളുടെ നേതൃത്വത്തില്‍ പ്രദര്‍ശനങ്ങള്‍, അവതരണങ്ങള്‍, സംവേദനാത്മക സെഷനുകള്‍, മത്സരങ്ങള്‍ എന്നിവയിലൂടെ പരിപാടിയുടെ ഭാഗമാകും. ഭാഷ, ശാസ്ത്രം, സാങ്കേതികവിദ്യ, സാഹിത്യം, കല, കായികം, സംസ്‌കാരം, ചരിത്രം തുടങ്ങി സര്‍വകലാശാലയില്‍ ലഭ്യമായ അക്കാദമിക സാധ്യതകളെല്ലാം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തുറന്നിടും. സർവകലാശാലാ പഠനവകുപ്പുകളുടേതിന് പുറമെ ഇംഹാന്‍സ് കാലിക്കറ്റ്, കേരള പോലീസ് അക്കാദമി, റീജണല്‍ സയന്‍സ് സെന്റര്‍ & പ്ലാനറ്റേറിയം, ഐ.സി.എ.ആര്‍ – ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ( KFRI ), കിര്‍ത്താര്‍ഡ്സ് തുടങ്ങി 30 ഓളം സ്ഥാപനങ്ങളുടെ സ്റ്റാളുകളുമുണ്ടാകും. സര്‍വകലാശാലാ സസ്യോദ്യാനം, പാര്‍ക്ക് എന്നിവിടങ്ങളില്‍ ഈ ദിവസങ്ങളില്‍ പ്രവേശനമുണ്ടാകും. പൊതുജനങ്ങള്‍ക്കായി വിവിധ പഠനവകുപ്പുകളുടെ നേതൃത്വത്തില്‍ പ്രസംഗം, ഉപന്യാസം, ക്വിസ്, ഫോട്ടോഗ്രഫി, റീല്‍സ് നിര്‍മാണം തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. സര്‍വകലാശാല നടത്തുന്ന അക്കാദമിക പ്രോഗ്രാമുകള്‍, പ്രവേശന നടപടികള്‍, തൊഴില്‍ സാധ്യതകള്‍ എന്നിവയെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഇവിടെ ലഭ്യമാകും. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പ്രദര്‍ശനം.

ഫോട്ടോ : ശാസ്ത്രയാന്‍ ലോഗോ

പി.ആർ. 138/2026

ശാസ്ത്രയാനിൽ എ.ഐ. സാക്ഷരത പരിശോധിക്കാം

‘സർവകലാശാല ജനങ്ങളിലേക്ക്’ എന്ന സന്ദേശവുമായി കാലിക്കറ്റ് സർവകലാശാല സംഘടിപ്പിക്കുന്ന ശാസ്ത്രയാനിൽ വിവിധ പരിപാടികളുമായി മാധ്യമ പഠനവിഭാഗവും. 29, 30, 31 തീയതികളിൽ നടക്കുന്ന ശാസ്ത്രയാനിൽ “മാധ്യമ സാക്ഷരത” എന്ന പ്രമേയത്തിൽ വിവിധ പരിപാടികളാണ് മാധ്യമ പഠനവിഭാഗം സംഘടിപ്പിക്കുന്നത്. എ.ഐ. ഉള്ളടക്കങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമാകുന്ന ഈ കാലത്ത് ചിത്രങ്ങൾ, ശബ്ദങ്ങൾ തുടങ്ങി അതിന്റെ വിവിധ വശങ്ങൾ തിരിച്ചറിയാനുള്ള ഓരോരുത്തരുടെയും കഴിവ് പരിശോധിച്ച് എ.ഐ. ലിറ്ററസി സ്കോർ നൽകുന്ന രീതിയിൽ എ.ഐ. ലിറ്ററസി ചെക്ക്പോയിന്റ് ക്രമീകരിക്കുന്നുണ്ട്. കൂടാതെ മറ്റൊരു പ്രധാന ആകർഷണമായി ‘സ്കില്ലാഡി’ എന്ന പേരിൽ ആൾട്ടർനേറ്റ് റിയാലിറ്റി ഗെയിം 30, 31 തീയതികളിലായി സംഘടിപ്പിക്കും. ഗെയ്മിന്റെ ഭാഗമായി ഒരു സന്ദർഭത്തിൽ നിന്നു ക്രിയാത്മകമായ പരസ്യവാചകങ്ങൾ നിർമ്മിക്കുന്നവയിൽ തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് മികച്ച പരസ്യവാചകങ്ങൾക്ക് ആകർഷകമായ ക്യാഷ് പ്രൈസ് ഉണ്ടാകും. പഠനവിഭാഗത്തിലെ ന്യൂസ്‌ റൂമിൽ ടെലി പ്രോംപ്റ്ററിന്റെ സഹായത്തോടെ ജനങ്ങൾക്ക്‌ വാർത്ത വായിക്കാനും മാധ്യമ മേഖലയിലെ അണിയറ പ്രവർത്തനങ്ങൾ അടുത്തറിയാനും അവസരം ലഭിക്കും. ന്യൂസ്‌ മ്യൂസിയമായ ‘ന്യൂസിയം’ മാധ്യമ ചരിത്രത്തിലെ കണ്ടുപിടുത്തങ്ങളുടെ പരിണാമം ജനങ്ങൾക്ക് പരിചയപ്പെടുത്തും. ഈ ദിവസങ്ങളിൽ എല്ലാ ദിവസവും പഠനവിഭാഗത്തിലെ ഓഡിയോ വിഷ്വൽ ലാബിൽ സൗജന്യ സിനിമ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്.

പി.ആർ. 139/2026

യാത്രയയപ്പ് നല്‍കി

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം വിരമിക്കുന്ന ഹയർ ഗ്രേഡ് സെക്‌ഷൻ ഓഫീസർ ടി.എ. അഹമ്മദ് ബഷീർ, ജൂനിയർ ലൈബ്രേറിയാൻ എൻ.എം. പവിത്രൻ എന്നിവർക്ക് സ്റ്റാഫ് വെല്‍ഫെയര്‍ഫണ്ടിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പരീക്ഷാ കൺട്രോളർ ഡോ. പി. സുനോജ് കുമാർ അധ്യക്ഷത വഹിച്ചു. ഫിനാന്‍സ് ഓഫീസര്‍ വി. അന്‍വര്‍, വെല്‍ഫെയര്‍ ഫണ്ട് ഭാരവാഹികളായ പി. നിഷ, വി. അനിൽ കുമാർ, വിവിധ സംഘടനാപ്രതിനിധികളായ എൻ.പി. ജംഷീർ, കെ. പ്രവീൺ കുമാർ, പി. മുഹമ്മദ് ഷരീഫ്, ടി.എം. നിശാന്ത് തുടങ്ങിയവർ സംസാരിച്ചു.

പി.ആർ. 140/2026

ടെക്‌നീഷ്യൻ ( മ്യൂസിക് ) നിയമനം

തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ഡോ. ജോൺ മത്തായി സെന്ററിലെ സ്കൂൾ ഓഫ് ഡ്രാമാ ആന്റ് ഫൈൻ ആർട്സിലേക്ക് കരാറടിസ്ഥാനത്തിൽ ടെക്‌നീഷ്യൻ ( മ്യൂസിക് ) നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 12. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.

പി.ആർ. 141/2026

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി

പരീക്ഷാഫലം

വിദൂര വിഭാഗം നാലാം സെമസ്റ്റർ ബി.എം.എം.സി., ബി.എസ് സി. – മാത്തമാറ്റിക്സ്, കൗൺസിലിംഗ് സൈക്കോളജി (CUCBCSS – 2014, 2015, 2016 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 09 വരെ അപേക്ഷിക്കാം. ലിങ്ക് ജനുവരി 29 മുതൽ ലഭ്യമാകും.

പി.ആർ. 142/2026

പരീക്ഷാഅപേക്ഷ

നാലാം സെമസ്റ്റർ ബി.ആർക്. (2022 സ്‌കീം – 2022, 2023, 2024 പ്രവേശനം) മെയ് 2026, (2017 സ്‌കീം – 2017 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2026, (2012 സ്‌കീം – 2016 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കും ആറാം സെമസ്റ്റർ ബി.ആർക്. (2022 സ്‌കീം – 2022, 2023 പ്രവേശനം) മെയ് 2026, (2017 സ്‌കീം – 2017 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2026, (2012 സ്‌കീം – 2016 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കും പിഴ കൂടാതെ ഫെബ്രുവരി 09 വരെയും 200 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 29 മുതൽ ലഭ്യമാകും.

സർവകലാശാലാ പഠനവകുപ്പിലെ ഒന്നാംസെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ, സെക്രട്ടേറിയൽ പ്രാക്ടീസ് ആന്റ് കംപ്യൂട്ടിങ് ഇൻ ഹിന്ദി ( 2025 പ്രവേശനം ) ജൂലൈ 2025 റഗുലർ പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ ഫെബ്രുവരി 02 വരെയും 200 രൂപ പിഴയോടെ 05 വരെയും അപേക്ഷിക്കാം.

പി.ആർ. 143/2026

പരീക്ഷ

ഒന്നാം സെമസ്റ്റർ എം.എഡ്. ഡിസംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ഫെബ്രുവരി 16-ന് തുടങ്ങും. സമയക്രമം വെബ്സൈറ്റിൽ.

മൂന്നാം സെമസ്റ്റർ എം.ബി.എ. ( CUCSS – ഫുൾ ടൈം ആന്റ് പാർട്ട് ടൈം – 2021, 2022, 2023 പ്രവേശനം ) BUS 3C 20 – Supply Chain Management പേപ്പർ ജനുവരി 2026 സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി 04-ന് നടക്കും. സമയം രാവിലെ 10 മുതൽ 11.30 വരെ.

പി.ആർ. 144/2026

പരീക്ഷാഫലം

ഒന്ന്, മൂന്ന് സെമസ്റ്റർ ബി.എഡ്. നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റർ പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് ഫെബ്രുവ രി 09 വരെ അപേക്ഷിക്കാം.

പി.ആർ. 145/2026

പുനർമൂല്യനിർണയഫലം

വിദൂര വിഭാഗം അവസാന വർഷ എം.എ. മലയാളം ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സ പ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം വർഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് (2020, 2021 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 146/2026

സൂക്ഷ്മപരിശോധനാഫലം

അഞ്ചാം സെമസ്റ്റർ ബി.എം.എം.സി. ( CBCSS – 2020 മുതൽ 2023 വരെ പ്രവേശനം ) നവംബർ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച

error: Content is protected !!