
തണൽ പാലിയേറ്റീവ് ഫണ്ട് കൈമാറി
കോഴിച്ചെന തണൽ പെയിൻ ആൻഡ് പാലീയേറ്റിവിന് വേണ്ടി ക്ലാരി കുളമ്പിൽപ്പാറ യൂണിറ്റി – എ കൗൺസിൽ ഫോർ സ്പോർട്‌സ് സോഷ്യൽ ആൻഡ് കൾച്ചറൽ ആക്‌ടിവിറ്റീസിൻ്റെ ആഭിമുഖൃത്തിൽ സമാഹരിച്ച തുക പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തംഗം ജസ്‌ന ടീച്ചർ തണൽ ഭാരവാഹികൾക്ക് കൈമാറി. യൂണിറ്റി രക്ഷാധികാരി മുണ്ടശ്ശേരി അബ്ദുൽ സലാം റിപ്പോർട്ട് സമർപ്പിച്ചു.
തണൽ ഭാരവാഹികളായ ഏറിയാടൻ നാസർ, കാട്ടുകുളത്ത് ഉസ്മാൻ, പുളിക്കലകത്ത് അഷ്‌റഫ്, സൈതാലിക്കുട്ടി, യൂണിറ്റി പ്രവർത്തകരായ പറമ്പാട്ട് അഷ്‌റഫ്, ചോലയിൽ സ്വാലിഹ്, വി.പി. സിനേഷ്, പറമ്പാട്ട് അബ്ദുറഹിമാൻ, പി.എം. മുഹമ്മദ് ഷംസീർ, എം. മുഹമ്മദ് സ്വാലിഹ്, കെ. റഹീം, സി.കെ. മജീദ് എന്നിവർ പങ്കെടുത്തു.