
താനൂർ കമ്യൂണിറ്റി ഹെൽത്ത് സെ ൻ്ററിനെ താലൂക്ക് ഹെഡ് ക്വോർട്ടർ ആശുപത്രിയായി ഉയർത്തി സർക്കാർ ഉത്തരവായി. ന്യൂനപക്ഷ ക്ഷേമ കായിക വഖഫ് ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ്റെ ശ്രമഫലമായി കാലങ്ങളായുള്ള താനൂരിൻ്റെ ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. മൂന്ന് ലക്ഷത്തിലേറെ ജനസംഖ്യയുള്ള താനൂർ നിയോജക മണ്ഡലത്തിൽ സൗകര്യങ്ങളും കിടത്തി ചികിത്സയും ഉള്ള ആശുപത്രി ഉണ്ടായിരുന്നില്ല. താനൂർ കമ്മ്യൂണിറ്റി സെൻ്റർ കാലപ്പഴക്കം മൂലവും അസൗകര്യങ്ങളാലും ദയനീയമായ 1 അവസ്ഥയിലായിരുന്നു. അത് പരിഹരിക്കുന്നതിന് 40 കോടി രൂപ ഫണ്ട് അനുവദിപ്പിക്കുകയും നാൽപ്പതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൻ്റെ നിർമ്മാണം നടന്നു വരികയുമാണ്. ഇതിനു പുറമെ 60 കോടി രൂപ ചെലവിൽ മറ്റൊരു കെട്ടിടവും ഇവിടെ വിഭാവനം ചെ യ്തിട്ടുണ്ട്. നിലവിൽ നിർമ്മാണം നടന്നു വരുന്ന രണ്ടാം ഘട്ട കെട്ടിടം പണി പൂർത്തീകരിക്കുന്നതോടെ താലൂക്ക് ഹെഡ് ക്വാർട്ടർ ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുവാൻ കഴിയും. ഇതിലേക്ക് ആവശ്യമായ ഡോക്ടർമാർ, മറ്റ് സ്റ്റാഫുകൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവയൊക്കെ ഉടൻ നിശ്ചയിക്കപ്പെടും.
മലപ്പുറം ജില്ലയുടെ തീരദേശത്ത് കൂട്ടായി മുതൽ വള്ളിക്കുന്നു വരെ താമസിക്കുന്നവർക്ക് ആശ്രയിക്കാവുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ പൊതു ആരോഗ്യ കേന്ദ്രമാകും താനൂർ താലൂക്ക് ആസ്ഥാന ആശുപത്രി.
എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന യാത്രാ സൗകര്യങ്ങളും, ആവശ്യത്തിനുള്ള സ്ഥല സൗകര്യങ്ങളും ഉള്ള ഈ ആശുപത്രിയെ ഭാവിയിൽ ജനറൽ ആശുപത്രിയായി ഉയർത്താൻ സാധ്യതയുള്ളതുമാണ്.
2016 മുതൽ താനൂർ നിയോജക മണ്ഡലത്തിലെ സബ് സെൻ്ററുകൾ മുതലുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളും നവീകരിക്കുകയുണ്ടായി. MLA ഫണ്ടിൽ നിന്നും തുക അനുവദിച്ച് മണ്ഡലത്തിലെ 9 സബ് സെൻ്ററുകൾ നിർമ്മിച്ചു. സ്വന്തമായി സ്ഥലമുള്ള എല്ലാ ആരോഗ്യ കേന്ദ്ങ്ങൾക്കും സ്വന്തമായി ആധുനികമായ കെട്ടിടങ്ങൾ നിർമ്മിച്ചു നൽകാനും കഴിഞ്ഞു. ഒഴൂരിലെ പി.എച്ച് സി ക്കും താനൂർ നഗരാരോഗ്യ കേന്ദ്രത്തിനും ദേശീയ അംഗീകാരവും ലഭിക്കുകയുണ്ടായി.
താലൂക്ക് ഹെഡ് ക്വോർട്ടർ ആശുപത്രിയായി ഉയരുന്നതോടെ കിടത്തി ചികിത്സക്കാവശ്യമായ 150 ബെഡുകൾ, വിവിധ വിഭാഗം സ്പെഷ്യലൈസ്ഡ് ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള വിവിധ ചികിത്സകൾ എല്ലാം നമ്മുടെ പരിസരത്തു തന്നെ ലഭ്യമാകും.