Saturday, August 16

തെയ്യാല സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി

താനൂർ: ഹൈസ്‌കൂൾ വിദ്യാർത്ഥി നിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തെയ്യാല ഓമചപ്പുഴ സ്വദേശി പൊതുവത്ത് മൂസയുടെ മകൾ ഫാത്തിമ ഷെറിൻ (15) ആണ് മരിച്ചത്. തെയ്യാലയിലെ വീടിന്റെ മുകൾ നിലയിലെ ബെഡ് റൂമിൽ ജനൽ കമ്പിയിൽ ഫിറ്റ് ചെയ്ത തൊട്ടിൽ കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം താനൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം ഖബറടക്കും. തെയ്യാലിങ്ങൽ എസ് എസ് എം എച്ച് സ്കൂളിലെ 10 എം ഡിവിഷനിലെ വിദ്യാർഥിനി ആണ്.

error: Content is protected !!