അയല്‍വാസിയായ 17 കാരന് സ്‌കൂട്ടറോടിക്കാന്‍ നല്‍കി ; മഞ്ചേരി യുവാവിന് 30250 രൂപ പിഴ

മഞ്ചേരി : പ്രായപൂര്‍ത്തിയാകാത്ത അയല്‍വാസിക്ക് സ്‌കൂട്ടറോടിക്കാന്‍ നല്‍കിയതിന് യുവാവിന് 30250 രൂപ പിഴയും തടവ് ശിക്ഷയും. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വെള്ളയൂര്‍ പൂങ്ങോട് ചെറുതുരുത്തി നൂറുദ്ദീന്‍ (40)ന് പിഴയും കോടതി പിരിയും വരെ തടവു ശിക്ഷയും വിധിച്ചത്. മജിസ്ട്രേറ്റ് എം എ അഷ്റഫാണ് ശിക്ഷ വിധിച്ചത്.

2022 നവംബര്‍ 12നാണ് കേസിന്നാസ്പദമായ സംഭവം. കാളികാവ് എസ്.ഐയായിരുന്ന ടി.കെ ജയപ്രകാശും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെയാണ് സ്‌കൂട്ടറില്‍ വണ്ടൂരില്‍ നിന്ന് കാളികാവിലേക്ക് പോകുകയായിരുന്ന പതിനേഴുകാരന്‍ പിടിയിലാകുന്നത്. വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് കുട്ടിയെ സിവില്‍ പൊലീസ് ഓഫീസര്‍ക്കൊപ്പം വീട്ടിലെത്തിച്ചു. പൊലീസ് ഇന്‍സ്പെക്ടര്‍ വേലായുധന്‍ പൂശാലി അന്വേഷിച്ച കേസ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എം. നീതു ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലേക്ക് അയക്കുകയായിരുന്നു.

error: Content is protected !!