സ്ലാബിടാത്ത ഓടയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍ : വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് സ്ലാബിടാതെ തുറന്നു കിടന്ന ഓടയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ചേലക്കര വെങ്ങാനല്ലൂര്‍ വല്ലങ്ങിപ്പാറ പുത്തന്‍പീടികയില്‍ അബൂ താഹിര്‍(22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. അബൂ താഹിര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബൈക്കില്‍ ഒപ്പം ഉണ്ടായിരുന്ന പരക്കാട് സ്വദേശിയായ അനസിനെ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് എതിര്‍ ദിശയിലേക്ക് പോയി ഇടിച്ചു. തുടര്‍ന്ന് റോഡരികിലെ സ്ലാബിട്ട് മൂടാത്ത കലുങ്കിന്റെ കുഴിയില്‍ വീഴുകയായിരുന്നു. അതേസമയം, സംഭവത്തില്‍ കരാര്‍ കമ്പനിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് പറഞ്ഞ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

error: Content is protected !!