
തിരൂരങ്ങാടി : യുവതിയെ ഭർതൃവീട്ടിൽ നിന്നും കാണാതായതായി പരാതി. പരപ്പനങ്ങാടി ഉള്ളണം തയ്യിലപ്പടിസ്വദേശിയായ നിഷാന (23) യെയാണ് കാണാതായത്. 26 ന് രാവിലെ 10.30 ന് ഭർത്താവിന്റെ മുന്നിയൂർ പാറക്കടവിലെ വീട്ടിൽ നിന്നാണ് കാണാതായത്. തലേന്ന് സ്വന്തം വീട്ടിൽ നിന്ന് ഭർത്താവിന്റെ വീട്ടിൽ വന്നതായിരുന്നു. സഹോദരന്റെ പരാതിയിൽ തിരൂരങ്ങാടി പോലീസ് കേസെടുത്തു.