
തിരൂരങ്ങാടി : മമ്പുറത്ത് പറമ്പിൽ തേങ്ങ ഇടുന്നതിനിടെ തേനീച്ച കുത്തിയതിനെ തുടർന്ന് 4 പേർക്ക് പരിക്കേറ്റു. മമ്പുറം വെട്ടത്ത് ബസാറിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. പറമ്പിൽ തേങ്ങ ഇടുന്നതിനിടെയാണ് തേനീച്ച ആക്രമിച്ചത്. തെങ്ങു കയറ്റ തൊഴിലാളിയും മറ്റുള്ളവരും ഓടി രക്ഷപ്പെട്ടു. മമ്പുറം വെട്ടത് ബസാർ ദാമോദരൻ, വിനീഷ്, കമ്മു, റഷീദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിൽസ നൽകി.