
കുന്നുംപുറം – വേങ്ങര റോഡില്‍ ഇ.കെ പടിയില്‍ ബൈക്കും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 11:30 ഓടെയാണ് അപകടം നടന്നത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷയില്‍ ബംഗാള്‍ സ്വദേശിയായ ഒരാളായിരുന്നു ഉണ്ടായിരുന്നത്. ഓട്ടോ ഡ്രൈവര്‍ക്ക് ചെറിയ പരിക്കുകളോടെ രക്ഷപ്പെടാനായി. കാര്‍ ഡ്രൈവര്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ബൈക്കിലുണ്ടായിരുന്ന ഒരു കുട്ടിക്കും യുവാവിനും പരിക്കേറ്റു. കുട്ടിക്ക് നിസ്സാര പരിക്കുകളാണുള്ളത്. എന്നാല്‍, ബൈക്ക് ഓടിച്ച യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാല്‍മുട്ട് തിരിയുകയും കാലിന്റെ അടിഭാഗം ചതയുകയും ചെയ്തതായാണ് വിവരം.
പരിക്കേറ്റവരെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് കുന്നുംപുറം-വേങ്ങര റോഡില്‍ കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു.