Thursday, October 15

Tag: Kohinoor accident

നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കുടുംബത്തിലെ മൂന്ന് പേരും മരിച്ചു
Accident

നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കുടുംബത്തിലെ മൂന്ന് പേരും മരിച്ചു

തേഞ്ഞിപ്പാലം: കോഹിനൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കുടുംബത്തിലെ മൂന്ന് പേരും മരിച്ചു. ദമ്പതികൾ ഉൾപ്പെടെയാണ് മരിച്ചത്. തൃശൂര്‍ പന്നിത്തടം സ്വദേശികളായ ഇബ്രാഹിമിൻ്റെ മകൻ ഷാഹിദ് (40), ഭാര്യ ഷഹീന, ബന്ധു ചങ്ങരംകുളം ആലങ്കോട് ജഹാന ഷെറിൻ (25) എന്നിവരാണ് മരിച്ചത്. https://chat.whatsapp.com/KmzNsJmYA0ZEO63qiPhA7I രാത്രി 11.40 ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. ശക്തമായ മഴ പെയ്തിരുന്ന സമയമായതിനാൽ അപകടം നടന്ന ഉടൻ സ്ഥലത്ത് ആളുകൾ എത്താൻ വൈകി. അപകടം കണ്ട ഒരാൾ നാട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് ആളുകൾ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി.www.tirurangaditoday.inകാറിൽ ഉണ്ടായിരുന്ന ഭർത്താവും ഭാര്യയും മറ്റൊരു സ്ത്രീയും ഉൾപ്പെടെ ...
കോഹിനൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക്
Accident

കോഹിനൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക്

തേഞ്ഞിപ്പലം: ദേശീയപാതയിലെ കോഹിനൂർ മേഖലയിൽ നിർത്തിയിട്ട ലോറിയുടെ പിറകിൽ കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക്. വ്യാഴം രാത്രി ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി 11.40 ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. ശക്തമായ മഴ പെയ്തിരുന്ന സമയമായതിനാൽ അപകടം നടന്ന ഉടൻ സ്ഥലത്ത് ആളുകൾ എത്താൻ വൈകി. അപകടം കണ്ട ഒരാൾ നാട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് നിരവധി പേർ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. കാറിൽ ഉണ്ടായിരുന്ന ഭർത്താവും ഭാര്യയും മറ്റൊരു സ്ത്രീയും ഉൾപ്പെടെ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. തൃശ്ശൂർ കേച്ചേരി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഗൾഫിൽ നിന്ന് അടുത്തിടെ നാട്ടിലെത്തിയ ആളും കുടുംബവും കോഴിക്കോട് ബീച്ച് സന്ദർശിച്ച്...
കോഹിനൂരിൽ ബൈക്ക് യാത്രികൻ ലോറികയറി മരിച്ചു
Accident, Breaking news

കോഹിനൂരിൽ ബൈക്ക് യാത്രികൻ ലോറികയറി മരിച്ചു

തേഞ്ഞിപ്പലം : ദേശീയപാത കോഹിനൂരിൽ ബൈക്ക് യാത്രക്കാരൻ ലോറിക്കടിയിൽ മരിച്ചു. പാണമ്പ്ര സ്വദേശി കൊയപ്പ കള്ളത്തിൽ റഷീദിന്റെ മകൻ മുഹമ്മദ്‌ ഷിബിലി (19) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആണ് അപകടം. റോഡിൽ സർവേയുടെ ഭാഗമായി സ്ഥാപിച്ച സ്റ്റീൽ സാമഗ്രിയിൽ തട്ടി റോഡിൽ തെന്നി വീഴുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. റോഡിൽ വീണ ശിബിലിയുടെ ദേഹത്ത് ലോറി തട്ടിയാണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൂടെയുണ്ടായിരുന്നയാൾക്ക് നിസ്സാര പരിക്കേറ്റു....