തേഞ്ഞിപ്പലം : പള്ളിക്കലിൽ ലോറി തട്ടി ബൈക്ക് യാത്രക്കാരനായ വാഴക്കാട് സ്വദേശി മരിച്ചു. പള്ളിക്കൽ കോഴിപ്പുറത്ത് ഇന്ന് രാവിലെയാണ് അപകടം. വാഴക്കാട് കൽപള്ളി മാളിയേക്കൽ തച്ചറായി അബ്ദുറഹീമിന്റെ മകൻ എം ടി മുഹമ്മദ് ഷഹീം (25) ആണ് മരിച്ചത്. ലോറി തട്ടി ബൈക്ക് മറിഞ്ഞാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.