
വേങ്ങര: കുന്നുംപുറം-എയര്‍പോര്‍ട്ട് റോഡില്‍ തോട്ടശേരിയറക്കടുത്തുള്ള ഇറക്കത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ചു. കാറില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നുള്ളൂ. ഇയാള്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശൂരില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന കാറാണ് എതിരെ വന്ന ലോറിയുമായി കുട്ടിയിടിച്ചത്. കാറിന്റെ മുന്‍ഭാഗത്ത് സാരമായി കേടുപാടുകള്‍ സംഭവിച്ചു