വാഹന പരിശോധനക്കിടെ കുട്ടി റൈഡര്‍ കുടുങ്ങി ; തിരൂരങ്ങാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത മകന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ പിതാവിനും വാഹന ഉടമക്കെതിരെയും കേസ്

തിരൂരങ്ങാടി : പ്രായപൂര്‍ത്തിയാകാത്ത മകന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ പിതാവിനെതിരെ കേസെടുത്ത് താനൂര്‍ പൊലീസ്. ചെറുമുക്ക് ചക്കുങ്ങല്‍ ഇബ്രാഹിമിനെതിരെയാണ് താനൂര്‍ പൊലീസ് കേസെടുത്തത്. ചെറുമുക്കില്‍ വാഹന പരിശോധനക്കിടെയാണ് കുട്ടി റൈഡര്‍ പിടിയിലായത്. വാഹന ഉടമക്ക് നേരെയും പൊലീസ് കേസെടുത്തു.

ജൂലൈ 29 നായിരുന്നു സംഭവം. താനൂര്‍ എസ്‌ഐ സുകീഷ് കുമാറിന്റെ നേതൃത്വത്തില്‍ രാത്രി 8 മണിക്ക് കുണ്ടൂര്‍ ചെറുമുക്ക് പബ്ലിക്ക് റോഡില്‍ ചെറുമുക്ക് ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് കുണ്ടൂര്‍ ഭാഗത്ത് നിന്നും ചെറുമുക്ക് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കുട്ടി റൈഡറെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ചപ്പോള്‍ വാഹനമോടിച്ചയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് കുട്ടിയോട് വാഹനം ഓടിക്കാന്‍ നല്‍കിയത് ആരാണെന്ന് ചോദിച്ചതില്‍ കുട്ടിയുടെ പിതാവായ ഇബ്രാഹിമാണെന്ന് കുട്ടി പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ പിതാവിനെ സ്ഥലത്ത് വിളിച്ച് വരുത്തി പ്രായപൂര്‍ത്തി ആകാത്ത കുട്ടിക്ക് വാഹനമോടിക്കാന്‍ നല്‍കിയ പ്രവര്‍ത്തി കുറ്റകരമാണെന്ന് പറഞ്ഞ് മനസ്സിലാക്കിയ ശേഷം കുട്ടിക്ക് വാഹനം പൊതുനിരത്തില്‍ ഓടിക്കുന്നതിന് നല്‍കിയ പിതാവായ ഇബ്രാഹിമിന് ഭാരതീയ ന്യായ സംഹിത പ്രകാരം നോട്ടീസ് നല്‍കി വീട്ടിലേക്ക് വിട്ടയക്കുകായിരുന്നു. വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചതില്‍ വാഹന ഉടമയായ ഫവാസിന് നേരെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനമോടിക്കുവാന്‍ നല്‍കിയതിന് പൊലീസ് കേസെടുത്തു.

error: Content is protected !!