ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് ഒരു കുട്ടി മരിച്ചു ; 5 പേരുടെ നില ഗുരുതരം

പത്തനംതിട്ട : ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നാലു വയസ്സുകാരനായ പ്രവീണ്‍ ആണു മരിച്ചത്. പരുക്കേറ്റ 5 പേരുടെ നില ഗുരുതരമാണെന്നാണു പ്രാഥമിക വിവരം. തുലാപ്പള്ളിയില്‍ നാറാണംതോട് മന്ദിരത്തിനു സമീപമാണു വാഹനം മറിഞ്ഞത്. തമിഴ്‌നാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

error: Content is protected !!