Tuesday, July 15

പൊലീസ് ഉദ്യോഗസ്ഥന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതി ; അറസ്റ്റ് ചെയ്ത് വിട്ടയച്ചു

എറണാകുളം: നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍
പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കുസാറ്റ് ക്യാംപസിന് സമീപത്ത് വച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കുസാറ്റിലെ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ വൈക്കം സ്വദേശിയായ അനന്തുവിനെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

error: Content is protected !!