മദ്യലഹരിയിലെത്തിയ സംഘം കടക്കാരനെ മർദിച്ചതിനെ തുടർന്ന് സംഘർഷം

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി : മദ്യ ലഹരിയിലെത്തിയ മൂന്നംഗ സംഘം കച്ചവടക്കാരനെ മർദിച്ചതുമായി ബന്ധപ്പെട്ട് സംഘർഷം. തൃക്കുളം പന്താരങ്ങാടിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ മൂന്നംഗ സംഘം നൊങ്ക് വാങ്ങാൻ കടയിലെത്തിയിരുന്നു. ഇതിനിടെ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് കടക്കാരനെ മർദിക്കുകയായിരുന്നു. ഇതിൽ ഇടപെട്ട നാട്ടുകാരനെയും മർദിച്ചു. ഇതോടെ നാട്ടുകാരും ഇടപെടുകയായിരുന്നു. സംഘർഷമായതോടെ പോലീസ് സ്ഥലത്തെത്തി. മൂന്നു പേരെയും കാറ്റേഡിയിലെടുത്തു. ഇവർക്കെതിരെ കേസ് എടുത്തതായി പോലീസ് പറഞ്ഞു. പരപ്പനങ്ങാടി, ചെട്ടിപ്പടി സ്വദേശികളാണ് കസ്റ്റഡിയിൽ ഉള്ളത്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!