പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പെയ്തിറങ്ങി കുണ്ടൂര്‍ ഉറൂസിന് ഭക്തി നിര്‍ഭരമായ സമാപനം

തിരൂരങ്ങാടി : നാലു ദിനരാത്രങ്ങളെ വിജ്ഞാനത്തിലും പ്രവാചകാനുരാഗത്തിലും ധന്യമാക്കി കുണ്ടൂര്‍ ഉസ്താദ് ഉറൂസിന് ഭക്തി നിര്‍ഭരമായ സമാപനം. ഒരു പുരുഷായുസ് മുഴുവനും വിജ്ഞാന പ്രചാരണത്തിനും പ്രവാചക പ്രകീര്‍ത്തനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉഴിഞ്ഞു വെച്ച തെന്നിന്ത്യയിലെ ഗരീബ് നവാസ് കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ 18 -ാ മത് ഉറൂസ് മുബാറകിന് നാടിന്റെ വിവിധ ദിക്കുകളില്‍ നിന്നയി പതിനായിരങ്ങളാണ് എത്തിയത്.

സമാപനമായി സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടന്ന ഹുബ്ബുര്‍ റസൂല്‍ സമ്മേളനം സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുല്‍ ഖാദര്‍ ഹൈദറൂസ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍ പ്രാര്‍ഥന നടത്തി. ഇ സുലൈമാന്‍ മുസ്ലിയാര്‍ ഹുബ്ബുര്‍ റസൂല്‍ പ്രഭാഷണം നടത്തി.

വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ: എം കെ സക്കീര്‍ , കറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ:അബ്ദുല്‍ ഹകീം അസ്ഹരി, എം മുഹമ്മദ് സ്വാദിഖ്, ദേവര്‍ശോല അബ്ദുസലാം മുസ്ലിയാര്‍, ഫിര്‍ദൗസ് സുറൈജി സഖാഫി പ്രസംഗിച്ചു.

വയനാട് പി ഹസന്‍ മുസ്‌ലിയാര്‍, പൊന്‍മള മുഹ് യിദ്ദീന്‍ കുട്ടി ബാഖവി, അബൂ ഹനീഫല്‍ ഫൈസി തെന്നല, വണ്ടൂര്‍ അബ്ദുര്‍റഹ്‌മാന്‍ ഫൈസി, പി കെ എം സഖാഫി ഇരങ്ങല്ലൂര്‍, എന്‍പി ബാവഹാജി, ലത്വീഫ് ഹാജി കുണ്ടൂര്‍ , നാസര്‍ ഹാജി ഓമച്ചപ്പുഴ, അലി ബാഖവി ആറ്റുപുറം, അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി, അബ്ദുല്‍ ജലീല്‍ ഹാജി ദുബൈ തുടങ്ങിയവര്‍ സംബന്ധിച്ചു.

കാലത്ത് നടന്ന ഖത്മുല്‍ ഖുര്‍ആനിന് മഹ്‌മൂദ് അഹ്‌സനി , ഹാഫിള് അജ്മല്‍ അല്‍ ഹസനി, ഹാഫിള് അബൂബക്കര്‍ അഹ്‌സനി , ഹുസൈന്‍ അഹ്‌സനി , സൈനുല്‍ ആബിദ് അഹ്‌സനി നേതൃത്വം നല്‍കി. ഉസ്താദിന്റെ സ്‌നേഹ പരിസരം സെഷന് മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്‍, അബൂബക്കര്‍ പടിക്കല്‍ , മുഹമ്മദലി സഖാഫി കൊളപ്പുറം, അബൂബക്കര്‍ അഹ്‌സനി തെന്നല എന്നിവര്‍ നേതൃത്വംനല്‍കി

ഉച്ചക്ക് മദ്ഹാരവും നടന്നു. വൈകീട്ട് മൂന്നിന് ന്ന സൗഹൃദ സംഗമം മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി പ്രാര്‍ഥന നടത്തി .സയ്യിദ് ജലാലുദ്ദീന്‍ ജീലാനി അധ്യക്ഷനായിര രുന്നു.ഡോ:കെ ടി ജലീല്‍ എംഎല്‍എ, ,അഡ്വ: ശ്രീധരന്‍ നായര്‍,ഇ ജയന്‍, കീലത്ത് മുഹമ്മദ് പ്രസംഗിച്ചു. നാല് മണിക്ക് നടക്കുന്ന കര്‍മ ശാസ്ത്ര പഠനത്തിന് അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല നേതൃത്വം നല്‍കി.

error: Content is protected !!