Saturday, August 16

തിരൂരില്‍ അഞ്ച് വയസുകാരി വീടിന് സമീപത്തെ കുളത്തില്‍ വീണ് മരിച്ച നിലയില്‍

തിരൂര്‍ : തിരൂരില്‍ അഞ്ച് വയസുകാരി കുളത്തില്‍ വീണ് മരിച്ച നിലയില്‍. ഇടിയാട്ട് പറമ്പില്‍ പ്രഭിലാഷിന്റെ മകള്‍ ശിവാനി (5) ആണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് സമീപത്തെ കുളത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അബദ്ധത്തില്‍ കുളത്തില്‍ വീണതാണെന്നാണ് പ്രഥമിക നിഗമനം.

error: Content is protected !!