ആണ്‍ സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു ; പ്രതികള്‍ പിടിയില്‍

Copy LinkWhatsAppFacebookTelegramMessengerShare

മഹാരാഷ്ട്ര: ആണ്‍ സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സുഹൃത്തിനൊപ്പം വ്യാഴാഴ്ച വൈകുന്നേരം നടക്കാനിറങ്ങിയതായിരുന്നു പെണ്‍കുട്ടി. മുംബൈ സ്വദേശികളായ 22,25 വയസ് പ്രായമുള്ള രണ്ടു പേരെ പൊലീസ് പിടികൂടി.

ഒരു താഴ്വാരത്തുകൂടി നടന്നു നീങ്ങുകയായിരുന്ന പെണ്‍കുട്ടിയെയും സുഹൃത്തിനെയും പ്രതികള്‍ തടഞ്ഞുനിര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ഇരുകൂട്ടര്‍ക്കും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പ്രതികളിലൊരാള്‍ ബിയര്‍ കുപ്പി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ തലയ്ക്കടിക്കുയും ചെയ്തു. തുടര്‍ന്ന് ഇയാളെ വിവസ്ത്രനാക്കി മരത്തില്‍ കെട്ടിയിട്ട് പ്രതികള്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവസ്ഥലത്തു നിന്ന് എങ്ങനെയോ രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങിയെത്തി പൊലീസില്‍ വിവരമറിയിക്കുയായിരുന്നു. പൊലീസെത്തിയാണ് സുഹൃത്തിനെ മോചിപ്പിച്ചത്. മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ പ്രതികളെ മാര്‍ച്ച് 27 വരെ റിമാന്റ് ചെയ്തു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!