Tuesday, October 14

പൊന്‍മുടിയില്‍ പുള്ളിപ്പുലിയിറങ്ങി ; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്

തിരുവനന്തപുരം : വിനോദസഞ്ചാര കേന്ദ്രമായ പൊന്‍മുടിയില്‍ പുള്ളിപ്പുലിയിറങ്ങി. ഇന്നു രാവിലെ 8.30ഓടെ പൊന്‍മുടി പൊലീസ് സ്റ്റേഷനു സമീപം പുള്ളിപ്പുലി റോഡില്‍നിന്ന് കാട്ടിലേക്ക് കയറിപ്പോകുന്നത് കണ്ടതായി പൊലീസ് വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. വനം വകുപ്പ് സ്ഥലത്തെത്തി തിരഞ്ഞെങ്കിലും പുള്ളിപ്പുലിയെ കാണുവാന്‍ കഴിഞ്ഞില്ല. മേഖലയില്‍ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അവധി ദിനങ്ങളായതിനാല്‍ കൂടുതല്‍ സഞ്ചാരികള്‍ പൊന്‍മുടിയില്‍ എത്തുന്ന സമയമാണിത്.

error: Content is protected !!