Thursday, September 11

കോയമ്പത്തൂരില്‍ ട്രെയിന്‍ തട്ടി മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു

കോയമ്പത്തൂര്‍ : കോയമ്പത്തൂരില്‍ ട്രെയിന്‍ തട്ടി മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു. നീലഗിരി എരുമാട് കയ്യുന്നി സ്വദേശിയായ ചെറുവയല്‍ അശോകന്‍സുജിത ദമ്പതികളുടെ മകന്‍ സഞ്ജയ് ആനന്ദ് ആണ് മരിച്ചത്. കോയമ്പത്തൂര്‍ (ഉക്കടം പീളമേട് ) ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് മരിച്ച 20 കാരനായ സഞ്ജയ് ആനന്ദ്. ഇന്നലെ പുലര്‍ച്ചയാണ് സംഭവം. കോളേജ് ഹോസ്റ്റല്‍ പരിസരത്തെ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കിയ ശേഷം വൈകിട്ടോടെ കയ്യുന്നിയിലെ വീട്ടില്‍ എത്തിക്കും. സംസ്‌കാരം വൈകിട്ട് വീട്ടുവളപ്പില്‍.

സഹോദരന്‍; ദേവാനന്ദ്.

error: Content is protected !!