
തിരൂരങ്ങാടി : വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന യാളിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുമുക്ക് പള്ളിക്കത്താഴം വടക്കുംപറമ്പിൽ വേലായുധനെ (52) യാണ് മരിച്ച നിലയിൽ കണ്ടത്. ദുർഗന്ധം വന്നതിനെ തുടർന്ന് അയൽ വാസികൾ പരിശോധിച്ചപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്. രാത്രിയോടെ പോലീസ് സ്ഥലത്തെത്തി. ഭാര്യയും മക്കളും പരപ്പനങ്ങാടിയിലാണ് താമസം.