വയനാട്ടിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി മരിച്ചു

വയനാട്: കൽപ്പറ്റയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർ ഥിനി മരിച്ചു.

മുൻ പോപ്പുലർ ഫ്രണ്ട് ചെയർമാൻ മഞ്ചേരി കിഴക്കെതല ഓവുങ്ങൽ അബ്ദുസ്സലാം എന്ന ഒ.എം.എ സലാമിൻ്റെ മകളും കോഴിക്കോട് മെഡിക്കൽ കോളേജ് മെഡിക്കൽ വിദ്യാർത്ഥിനിയുമായ ഫാത്തിമ തസ്കിയ (24) ആണ് മരിച്ചത്.

മെഡിക്കൽ ഹെൽത്ത് ക്ലബ്ബ് മീറ്റിംങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയി തിരിച്ച് വരുന്ന വഴി പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവിൽ തസ്‌ക്കിയ സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽ നിന്നും താഴ്ചയിൽ മറിഞ്ഞാണ് അപകടം സംഭവിച്ചത്.

മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ ആണുള്ളത്. സഹായത്രികയായ അജ്മിയ എന്ന കുട്ടിയെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒ.എം.എ സലാം പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് തിഹാർ ജയിലിലാണ്.

error: Content is protected !!