Thursday, November 27

ഭിന്നശേഷിക്കാരുടെ പ്രശ്‌നം പരിഹരിക്കാൻ യോഗം ചേരും: മന്ത്രി വി അബ്ദുറഹിമാൻ

ഭിന്നശേഷിക്കാരുടെ പ്രശ്‌നം പരിഹരിക്കാൻ യോഗം ചേരുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ജില്ലയിൽ നടന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല പരാതി പരിഹാര അദാലത്ത് സമാപനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട നിരവധി പരാതികൾ അദാലത്തിൽ ലഭിച്ചു. അവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും പരിഹാരം കാണാനും ഉടൻ യോഗം ചേരും. ജനങ്ങൾ സർക്കാരിനെ വിശ്വാസത്തിലെടുത്തിട്ടുണ്ട്. അദാലത്തിലെ തിരക്ക് ഇതിന്റെ പ്രതിഫലനമാണെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!