കരിപ്പൂര്‍ ; കരിപ്പൂരില്‍ സ്വര്‍ണ വേട്ട തുടരുന്നു. 43 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി കസ്റ്റംസ് പിടിയില്‍. ഇന്ന് രാവിലെ റിയാദില്‍നിന്നും എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം തൂത സ്വദേശിയായ ഒട്ടേത്ത് മുഹമ്മദ് റഫീഖില്‍ (33) നിന്നുമാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 744 ഗ്രാം സ്വര്‍ണം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
സ്വര്‍ണ്ണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്‌സൂലുകളായിയാണ് റഫീഖ് തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തുവാന്‍ ശ്രമിച്ചത്. കസ്റ്റംസ് പിടികൂടിയ 805 ഗ്രാം സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും വേര്‍തിരിച്ചെടുത്തപ്പോഴാണ് 744 ഗ്രാം തങ്കം ലഭിച്ചത്. കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത 70000 രൂപയ്ക്കു വേണ്ടിയാണ് ഇങ്ങനെ കള്ളക്കടത്തിനു ശ്രമിച്ചതെന്നാണ് റഫീഖ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.