Monday, August 18

വാഹനാപകടത്തിൽ പരിക്കേറ്റ മുന്നിയൂർ സ്വദേശി മരിച്ചു

തിരൂരങ്ങാടി : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മുന്നിയൂർ പാറക്കടവ് സ്വദേശി പാണ്ടികശാല കേലുക്കുട്ടിയുടെ മകൻ ദേവദാസൻ (44) ആണ് മരിച്ചത്. ഈ മാസം 14 ന് രാത്രി 10.45 ന് ചെമ്മാട് കോഴിക്കോട്‌ റോഡിൽ മാളിയേക്കൽ പെട്രോൾ പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം. ദേവദാസ് ഓടിച്ചിരുന്ന ബൈക്കിന് പിന്നിൽ അതേ ദിശയിൽ നിന്ന് വന്ന കാർ ഇടിക്കുക യായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ചൊവ്വാഴ്ച മരണപ്പെട്ടു.
അമ്മ, തങ്ക ചെമ്പകശ്ശേരി. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ (ഡ്രൈവർ), മോഹനൻ (വർക്ക് ഷാപ്പ്), ബാബു (കൃഷി), ശശി (കൂലിപ്പണി),
വിലാസിനി.

error: Content is protected !!