വെന്നിയുർ : വാക്കുതർക്കത്തിൽ അമ്മാവനെ യുവാവ് കുത്തിപ്പരിക്കേല്പിച്ചതായി പരാതി. തെയ്യാല വെങ്ങാട്ടമ്പലം സ്വദേശി പൈനാട്ട് കൊടശ്ശേരി മുഹമ്മദ് കുട്ടിയുടെ മകൻ പി.കെ. മുഹമ്മദ് ബാവ (45) യെയാണ് കുത്തി പരിക്കേല്പിച്ചത്. ഇന്നലെ രാത്രി വെന്നിയുർ ടൌൺ സ്ക്വാർ ബിൽഡിങിൽ വെച്ചാണ് സംഭവം. തടഞ്ഞു നിർത്തിയ ശേഷം കുത്തുകയായിരുന്നു എന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വയറിന് കുത്തിയത് തടുത്തപ്പോൾ കയ്യിനും വിരലിന് പരിക്കേറ്റു. പിന്നീട് കഴുത്തിനു കുത്തിയപ്പോൾ കഴുത്ത് വെട്ടിച്ചപ്പോൾ തടിയെല്ലിന് പരിക്കേറ്റു. കുടുംബ പ്രശ്നം ആണെന്നാണ് അറിയുന്നത്. പ്രതി ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ ജാഫറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.