വിൽപ്പനക്കായി സൂക്ഷിച്ച അതിമാരക മയക്കുമരുന്നുമായി വേങ്ങര സ്വദേശി പിടിയിൽ


വേങ്ങര: വില്‍പ്പന നടത്താനായി സൂക്ഷിച്ച സിന്തറ്റിക് മയക്കുമരുന്നിനത്തില്‍ പെട്ട MDMA യുമായി യുവാവ് പിടിയിൽ. വേങ്ങര വലിയോറ സ്വദേശി ഐകതൊടിക വീട്ടിൽ മുഹമ്മദ് റസാഖി (45) നെയാണ് 3 ഗ്രാം MDMA യുമായി മലപ്പുറം എസ്.ഐ നിധിൻ എ യുടെ നേതൃത്വത്തിൽ മലപ്പുറം DAN SAF ടീം അംഗങ്ങളായ എസ് ഐ ഗിരീഷ്, പോലീസുകാരായ ജസീർ, സിറാജുദ്ദീൻ, സഹേഷ്, ദിനേശ്, സലിം എന്നിവർ പിടികൂടിയത്. ഇയാൾ വേങ്ങരയിലും പരിസര പ്രദേശങ്ങളിലും അതിമാരകമായ മയക്കുമരുന്നുകൾ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ പി എസിനു കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഇയാളെ ദിവസങ്ങളോളം നിരീക്ഷിച്ചുവരികയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആണ് ഇയാളെ പിടികൂടിയത്.

error: Content is protected !!