തിരൂരങ്ങാടി : മണ്ണാർക്കാട് വാഹനാപകടത്തിൽ പരുക്കേറ്റ വെന്നിയുർ സ്വദേശി മരിച്ചു. വെന്നിയുർ കപ്രാട് പടിക്കപറമ്പിൽ പരേതരായ കുമാരൻ – ദേവകിയമ്മ എന്നിവരുടെ മകൻ ഗോപി (48) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 15 ന് രാത്രി 10.15 ന് മണ്ണാർക്കാട് കൊമ്പത്ത് വെച്ചായിരുന്നു അപകടം. സുഹൃത്തിന്റെ കുടുംബത്തിന്റെ യാത്രക്ക് കാറിൽ ഡ്രൈവറായി പോയതായിരുന്നു. ഇവർ സഞ്ചരിച്ച കാറും മറ്റൊരു കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോപി പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച മരിച്ചു. സംസ്കാരം ഞായറാഴ്ച.
ഭാര്യ മിനി. മക്കൾ: ശിവന്യ, ഷാരോൺ.
സഹോദരങ്ങൾ: കൃഷ്ണൻ,മോഹനൻ,ദാസൻ, രവി, സാവിത്രി, രാധ, സ്മിത