മൂന്നിയൂര്‍ : കെഎസ്ഇബി തലപ്പാറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന വൈദ്യുതി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാര മാര്‍ഗ്ഗങ്ങള്‍ ആരാന്നതിനും പ്രശ്‌നപരിഹാരത്തിന് സ്വീകരിക്കേണ്ടതായ താല്‍ക്കാലിക മാര്‍ഗ്ഗങ്ങള്‍ സ്ഥിര പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്നിവ തീരുമാനിക്കുന്നതിനും ആയി വള്ളിക്കുന്ന് എംഎല്‍എ ഹമീദ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് തലപ്പാറ പ്രതീക്ഷ ഭവനില്‍ വച്ചാണ് മൂന്നിയൂര്‍, പെരുവള്ളൂര്‍, തേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്ത യോഗം നടന്നത്.
എംഎല്‍എ സ്വാഗതം പറഞ്ഞ് യോഗ ഉദ്ദേശം വിശദീകരിച്ചു. തിരൂരങ്ങാടി ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നിലവിലെ സാഹചര്യം വിശദീകരിച്ചു. തലപ്പാറ പ്രദേശത്തേക്ക് വൈദ്യുതി വിതരണത്തിനുള്ള തലപ്പാറ ചേളാരി പറമ്പില്‍പീടിക എന്നിവിടങ്ങളിലേക്കുള്ള ചേളാരി സബ്‌സ്റ്റേഷന്‍ ഉള്ളടത്തേക്കുള്ള പരപ്പനങ്ങാടി സബ്‌സ്റ്റേഷന്‍ എന്നീ അഞ്ചു ഇലവന്‍ കെവി ഫീഡറുകളും നിലവില്‍ ശേഷിയില്‍ അധികം ലോഡ് ഉപയോഗിച്ചു വരുന്നുണ്ട്. പരമാവധി ശേഷിയായ 200 ആമ്പിയറിനു പകരം 220 235 240 ആമ്പിയര്‍ വരെ ലോഡ് എടുക്കുന്നു. ഇതുമൂലം പലപ്പോഴും ഫീഡറുകള്‍ സബ്‌സ്റ്റേഷനില്‍ ട്രിപ്പ് ആയി (ഓഫ് ആയി) പോകുന്നു. രാത്രികാലങ്ങളില്‍ അസാധാരണമായ രീതിയില്‍ ലോഡ് വര്‍ദ്ധനവ് കാണുന്നു. രാത്രി 10 മണിക്ക് ഒരു മണിക്കും ഇടയിലാണ് ലോഡ് കൂടിവരുന്നത് എസി കളുടെ അമിത ഉപയോഗം വൈദ്യുതി വാഹനങ്ങളുടെ ചാര്‍ജിങ് എന്നിവ ഈ വര്‍ഷം വളരെ കൂടിയതാണ് ഇതിന് കാരണമെന്നാണ് കരുതുന്നത് കൂടാതെ ചൂട് ഓരോ ദിവസവും കൂടി വരികയാണ് ട്രിപ്പ് ആയി കഴിഞ്ഞാല്‍ പിന്നെ പെട്ടെന്ന് ചാര്‍ജ് ചെയ്യുന്നത് പ്രായോഗികമല്ല. കാരണം ലോഡ് വീണ്ടും കൂടും എന്നതിനാല്‍ ഉടനെ ചാര്‍ജ് ചെയ്താല്‍ ഫ്യൂസും ട്രിപ്പായി പോകും ഫീഡറിലെ മൊത്തം ട്രാന്‍സ്‌ഫോര്‍മറുകളും വൈദ്യുതി നിലക്കുമെന്ന് തിരൂരങ്ങാടി ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.
ഈ സാഹചര്യം ഒഴിവാക്കാനായി ഓരോ ഫീഡറിലേയും നിര്‍ദ്ദിഷ്ട എണ്ണം ട്രാന്‍സ്‌ഫോര്‍മറുകള്‍ ക്രമത്തില്‍ ഓഫ് ചെയ്തുകൊണ്ട് ഫീഡര്‍ ലോഡോ പരിമിതപ്പെടുത്തി ഫീഡറിന്റെ മൊത്തത്തിലുള്ള ട്രിപ്പിംഗ് ഒഴിവാക്കാനോ നിലവിലത്തെ സാഹചര്യമറിയക്കാനായി ചെയ്യാന്‍ കഴിയുമെന്ന് തിരൂരങ്ങാടി ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു. രാത്രിയില്‍ ട്രാന്‍സ്‌ഫോമറുകള്‍ ഓഫാക്കുമ്പോള്‍ ആ പ്രദേശത്തെ ജനങ്ങള്‍ ഓഫീസില്‍ കയറുകയും ജീവനക്കാരെ അസഭ്യം പറയുകയും അവരെ ജോലികള്‍ നിര്‍വഹിക്കാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്യുന്നു. ഈ സ്ഥിതി മാറണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു.
നിലവില്‍ ഫീഡറുകളില്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ മുന്‍കൂട്ടി നിശ്ചയിച്ച സമയക്രമം തീരുമാനിച്ച് ഓഫ് ആക്കുന്നതാണ് ചെയ്യേണ്ടത് എന്ന് എംഎല്‍എ നിര്‍ദേശിച്ചു
കൂരിയാട് പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കും തലപ്പാറയില്‍ അനുയോജ്യമായ ഒരു ഏക്കര്‍ സ്ഥലം ലഭിക്കുകയാണെങ്കില്‍ ഒരു 110 കെ വി സബ്‌സ്റ്റേഷന്‍ സ്ഥാപിക്കുവാന്‍ കെഎസ്ഇബി തയ്യാറാണെന്ന് അറിയിച്ചു റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുക്കല്‍ നടത്തി ഭൂമി കെഎസ്ഇബിക്ക് ലഭിക്കുന്ന മുറയ്ക്ക് സബ്‌സ്റ്റേഷന്‍ നിര്‍മ്മാണം തുടങ്ങാമെന്ന് ട്രാന്‍സ്‌ഫോമര്‍ വിഭാഗം ഡെപ്യൂട്ടിസിഇ അറിയിച്ചു.
ജീവനക്കാര്‍ക്ക് എതിരെയുള്ള കയ്യേറ്റങ്ങളും അസഭ്യം പറച്ചിലും ഒഴിവാക്കി അവര്‍ക്ക് രാത്രികാലങ്ങളില്‍ സുഗമമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കുവാന്‍ എല്ലാവരും സഹായിക്കണമെന്ന് തിരൂരങ്ങാടി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റൈഹാനത്ത് ഒ അഭ്യര്‍ത്ഥിച്ചു. വലിയ സുരക്ഷ ആവശ്യമുള്ള ഫീഡര്‍ ഓപ്പറേഷന്‍ സമയത്ത് അത് ചെയ്യുന്ന ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തില്‍ ആഴ്ത്തുന്നത് വലിയ അപകടമാണെന്ന് അവര്‍ പറഞ്ഞു.
തലപ്പാറ അസിസ്റ്റന്റ് എന്‍ജിനീയര്‍ സുദീപ്, സബ് എന്‍ജിനീയര്‍ ജീന എന്ന് വരും യോഗത്തില്‍ പങ്കെടുത്ത സംസാരിച്ചു