ജപ്പാനിൽ പ്രോഗ്രാമിൽ പങ്കെടുക്കാൻ പി എസ് എം ഓയിലെ ഫാത്തിമ അഫ്രക്ക് ക്ഷണം

തിരൂരങ്ങാടി : പി എസ് എം ഒ കോളേജ് വിദ്യാർഥിനിക്ക് ജപ്പാനിൽ പരിപാടിയിൽ പങ്കെടുക്കാൻ അവസരം. ജപ്പാൻ സയൻസ് ആൻഡ് ടെക്നോളജി (JST), ഹൊക്കൈദോ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘’സകൂറ സയൻസ് എക്സ്ചേഞ്ച് പ്രോഗ്രാമിന് ‘’ പി എസ്‌ എം ഒ കൊളജിലെ കെമിസ്ട്രി ഡിപ്പാർട്മെന്റിലെ പി ജി ഒന്നാം വർഷ വിദ്യാർത്ഥിനി ഫാത്തിമ അഫ്റക് ആണ് അവസരം ലഭിച്ചത്. ജപ്പാനിലെ ശാസ്ത്ര സാങ്കേതിക വളർച്ചയെ തന്റെ കരിയറിന്റെ തുടക്കത്തിൽ നേരിട്ടറിയുക എന്നതാണ് പ്രോഗ്രാം കൊണ്ടുദ്ദേശിക്കുന്നത്. ഡോ: ഹാഷിം പി കെ (അസിസ്റ്റന്റ് പ്രൊഫസർ : ഹൊക്കൈദോ യൂണിവേഴ്സിറ്റി) യാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
പ്രമുഖ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങൾ, ലബോറട്ടറി സന്ദർശനങ്ങൾ, ഗവേഷണ പദ്ധതികളെ അടുത്തറിയൽ, സംസ്ക്കാരിക ആശയ വിനിമയം എന്നിവ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമാണ്. ഭക്ഷണം, താമസം, യാത്രച്ചിലവുൾപ്പെടെ ധനസഹായത്തോടെ പങ്കെടുക്കാം എന്നതാണ് ഈ പ്രോഗ്രാമിന്റെ പ്രത്യേകത.

ചാത്രത്തൊടി A.K.H.M.U.P സ്കൂളിലെ അധ്യാപക ദമ്പതികളായ അൻവർ സാദത്തിന്റെയും സജ്‌നയുടെയും മകളാണ്. മുന്നിയൂർ ചെറുമഠത്തിൽ മദാരി അഞ്ചും അസീസിന്റെ ഭാര്യയാണ്.

ആദ്യമായിട്ടാണ് പി എസ്‌ എം ഓ യിലെ ഒരു വിദ്യാർത്ഥിക് പഠന കാലയളവിൽ ഒരു വിദേശ സർവകലാശാല സന്ദർശിക്കുവാനും അവരുടെ ഗവേഷണ നേട്ടങ്ങളെ അടുത്തറിയാനും അവസരം ലഭിക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോ: കെ.അസീസ്, പ്ലേയ് സ്മെന്റ് കോർഡിനേറ്റർ ഡോ: ബഷീർ എംസി എന്നിവർ അറിയിച്ചു.

error: Content is protected !!