Sunday, December 21

ഒരു വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു

എടരിക്കോട് : പിഞ്ചുകുഞ്ഞിനെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്റെ മകൾ ഹൈറ മറിയം ആണ് മരിച്ചത്. ഒരു വയസ്സും ഒരു മാസവും പ്രായമുള്ള കുട്ടിയാണ്. പുറത്തെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ വീണു കിടന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

error: Content is protected !!