Tuesday, August 26

മാലിന്യം കളയാന്‍ പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കാല് വഴുതി കായലില്‍ വീണ് കാണാതായി ; തിരച്ചില്‍ പുരോഗമിക്കുന്നു

കൊച്ചി: കൊച്ചി നെട്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കായലില്‍ വീണു. 16 വയസ്സുകാരി ഫിദയാണ് കായലില്‍ വീണത്. മാലിന്യം കളയാന്‍ പോയപ്പോള്‍ കാല് വഴുതി വീഴുകയായിരുന്നു. പനങ്ങാട് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. നിലമ്പൂര്‍ സ്വദേശികളായ ഫിറോസ് ഖാന്‍ മുംതാസ് ദമ്പതികളുടെ മകളാണ് ഫിദ. ഇവര്‍ പ്രദേശത്ത് ഒന്നര മാസമായിട്ട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കായലില്‍ നല്ല ഒഴുക്കുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുട്ടിക്കായി സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്. ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബ ടീമ്മും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.

error: Content is protected !!