തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സ്കിൻ ഡോക്ടറെയും സുപ്രണ്ടിനെയും അടിയന്തിരമായി നിയമിക്കണം

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ആറ് മാസമായി ഒഴിഞ്ഞ് കിടക്കുന്ന ചർമ്മരോഗ വിഭാഗത്തിലേക്ക് അടിയന്തിരമായി ഡോക്ടറെ നിയമിക്കണമെന്നും ഒഴിവ് വന്ന ആശുപത്രി സുപ്രണ്ട് പദവിയിലേക്ക് പുതിയ സുപ്രണ്ടിനെ ഉടനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ആർ രേണുക മുഖേന ആരോഗ്യ വകുപ്പ് മന്ത്രിക്കും ആരോഗ്യ വകുപ്പ് ഡയറക്ടർക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.


ദിവസംരണ്ടായിരത്തിലേറെ രോഗികൾ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രി രിൽ ചർമ്മരോഗ വിഭാഗത്തിലെ ഏക ഡോക്ടർ ഒഴിഞ്ഞ് പോയിട്ട് മാസങ്ങൾ കഴിഞ്ഞു. ചർമ്മരോഗ ചികിൽസക്കായി ദിനേന ആശുപത്രിയെ ആശ്രയിക്കുന്ന നൂറുകണക്കിന് രോഗികളാണ് ചികിൽസ ലഭിക്കാതെ പ്രയാസപ്പെടുന്നത്. ചർമ്മ രോഗ ചികിൽസ ലഭിക്കാൻ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പാവപ്പെട്ട രോഗികൾ.


നിലവിലുണ്ടായിരുന്ന ആശുപത്രി സുപ്രണ്ട് മുഞ്ചരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറിയതിന് ശേഷം പുതിയ സുപ്രണ്ടിനെ ഇതുവരെ നിയമിച്ചിട്ടില്ല. സ്ഥിരമായ സുപ്രണ്ട് ഇല്ലാത്തതിനാൽ ആശുപത്രിയുടെ ദൈനം ദിന കാര്യങ്ങൾ പോലും തടസ്സപ്പെട്ട നിലയിലാണ്. ആശുപത്രി സുപ്രണ്ടിന്റെ സേവനങ്ങൾക്കായി നിരവധി പേരാണ് ദിനം പ്രതി ആശുപത്രിയിലെത്താറുള്ളത്. ജനങ്ങളുടെ ആവശ്യത്തിനും ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിനും അടിയന്തിര പരിഹാരം കാണണമെന്ന് അഷ്റഫ് കളത്തിങ്ങൽ പാറ നിവേദനത്തിൽ ആവശ്യപ്പെട്ടു.

error: Content is protected !!