
വേങ്ങര: ഇരിങ്ങല്ലൂർ പുത്തൻപറമ്പിലെ ബൈക്ക് അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു. ഊരകം യാറംപടി കാരത്തോടി ഗഫൂർ (പഞ്ചായത്ത് ചിക്കൻ കട മകൻ റിഷാൽ (18) ആണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വേങ്ങര കോട്ടക്കൽ റൂട്ടിൽ പുത്തൻപറമ്പിൽ വെച്ച് റിഷാൽ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ഊരകം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ മണ്ണാർതൊടി റഷീദയാണ് മാതാവ്. ബൈക്കിൽ കൂടെയുണ്ടായിരുന്ന റിഷാലിന്റെ സുഹൃത്ത് ഊരകം കല്ലേങ്ങൽപടി പി.കെ മിർസ പരുക്കേറ്റ് ചികിത്സയിൽ തുടരുകയാണ്.