കാസര്‍ഗോഡ് : നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ സ്വദേശിനി വിദ്യയെയാണ് പാമ്പുകടിച്ചത്. അധ്യാപികയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. അധ്യാപികയുടെ കാലിനാണ് പാമ്പ് കടിയേറ്റത്.
ഇന്ന് സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ ആയതിനാല്‍ ക്ലാസുകള്‍ ഉണ്ടായിരുന്നില്ല. സ്‌കൂളിലെ കോ ഓപ്പറേറ്റീവ് സ്റ്റോറിന് സമീപത്ത് വെച്ച് വരാന്തയില്‍ നിന്നുമാണ് വിദ്യയ്ക്ക് പാമ്പുകടിയേറ്റത്. അധ്യാപിക കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.