കുടുംബസമേതം ഉംറ നിർവഹിച്ചു മടങ്ങുമ്പോൾ എയർപോർട്ടിൽ കുഴഞ്ഞുവീണ തെയ്യാല സ്വദേശിനി മരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

തെയ്യാല : കുടുംബത്തോടൊപ്പം ഉംറ നിർവ്വഹിച്ച് മടങ്ങുമ്പോൾ എയർപോർട്ടിൽ കുഴഞ്ഞു വീണ തെയ്യാല സ്വദേശിനി ജിദ്ദയിൽ മരിച്ചു. മണലിപ്പുഴ കണിയേരി ഖാദർ ഹാജിയുടെ ഭാര്യ കള്ളിയാട്ട് കോഴിശ്ശേരി സൈനബ ഹജ്ജുമ്മ (64)യാണ് മരണപ്പെട്ടത്.

ഭർത്താവ്, മക്കൾ, പേരമക്കൾ എന്നിവരോടൊപ്പം ഉംറക്ക് പോയതായിരുന്നു.
തിങ്കളാഴ്ച്ച മടക്കയാത്രക്കിടെ ജിദ്ദ എയർപോർട്ടിൽ ദേഹാസ്വസ്ഥത അനുഭവട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു മകനൊഴികെ ബാക്കി എല്ലാവരും നാട്ടിലേക്ക് മടങ്ങിയിരുന്നു. ചൊവ്വാഴ്ച്ച മരിച്ചു. ഖബറടക്കം ജിദ്ദയിൽ നടന്നു.

മക്കൾ: അബ്ദുൽ ലത്തീഫ്, അൻവർ സ്വാദിഖ് (ഇരുവരും യുഎഇ), ആബിദ്, ആബിദ.
മരുമക്കൾ: കെ കെ അയ്യൂബ് മാസറ്റർ (അദ്ധ്യാപകൻ: താനൂർ രായിരിമംഗലം എസ് എം എം എച്ച് എസ്), മൈമൂന,ഫാത്തിമ സുഹറ,മറിയം.
സഹോദരങ്ങൾ:കെ.കെ വീരാൻ കുട്ടി (ജന: സെക്രട്ടറി മണലിപ്പുഴ മഹല്ല് കമ്മിറ്റി) കെ.കെ കുഞ്ഞു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!