നിലമ്പൂര്‍ : നിലമ്പൂരില്‍ കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. വണ്ടൂര്‍ സ്വദേശി ഏറാംതൊടിക സമീര്‍ – ഷിജിയ ദമ്പതികളുടെ ഇളയ മകള്‍ ഐറ ബിന്ദ് സമീറാണ് മരിച്ചത്. നിലമ്പൂര്‍ മണലോടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ഞായറാഴ്ച വൈകിട്ട് 5ന് ആണ് അപകടം.
ക്വാര്‍ട്ടേഴ്‌സിന്റെ ഗേറ്റ് കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ചികിത്സ നല്‍കി. ഗുരുതരമായി പരിക്കേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. കബറടക്കം ഇന്ന് വല്ലപ്പുഴ ജുമാ മസ്ജിദില്‍ നടത്തും. സഹോദരങ്ങള്‍: ഷെസ, അഫ്‌സി.