ഒന്നിച്ച് ജനിച്ച് പഠിച്ച് എസ്.എസ്.എല്‍.സിക്ക് ഫുള്‍ എ പ്ലസ് നേടി സഹോദങ്ങളായ മൂവര്‍ സംഘം

കല്‍പകഞ്ചേരി : ഒന്നിച്ച് ജനിച്ച് എന്‍.കെ.ജി മുതല്‍ ഒന്നിച്ച് പഠിച്ച് എസ്. എസ്.എല്‍.സി വരെ പൊതുവിദ്യാലയത്തില്‍ ഒന്നിച്ച് പഠിച്ച് പരീക്ഷ എഴുതിയ മൂവര്‍ സഹോദരങ്ങള്‍ക്ക് ഫലം വന്നപ്പോള്‍ ഫുള്‍ എപ്ലസ്. കല്‍പകഞ്ചേരി ഗവ:ഹൈസ്‌കുളിലെ അഭിമാനമായി മാറിയിരിക്കുകയാണ് മൈസയും മോസയും മനാലും. മൂന്നു മക്കള്‍ക്കും ഫുള്‍ എ പ്ലസ്‌കിട്ടിയ സന്തോഷത്തിലാണ് കല്പകഞ്ചേരി സ്വദേശികളായ വലിയാക്കത്തോടികയില്‍ സയ്യിദ് ഹസ്സന്‍ തങ്ങളും സല്‍മയും.

കല്‍പ്പകഞ്ചേരി ജിവിഎച്ച്എസ്എസ് വിദ്യാര്‍ഥിനികളും സമപ്രായക്കാരുമായ മനാല്‍ ആയിഷ, മോസ മറിയം, മൈസ ഫാത്തിമ എന്നിവരാണ് എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടി സ്‌കൂളിനും നാടിനും അഭിമാനമായത്. എസ്എസ്എല്‍സി പരീക്ഷയ്ക്ക് പുറമേ മൂന്ന് പേരും യുഎസ്എസ് സ്‌കോളര്‍ഷിപ്പുകളും കരസ്ഥമാക്കിയിരുന്നു.

കലാകായിക മത്സരങ്ങളിലും ശാസ്ത്രമേളകളിലും നിരവധി പുരസ്‌കാരങ്ങള്‍ മൂവര്‍ സംഘം നേടിയിട്ടുണ്ട്.

error: Content is protected !!