Tuesday, October 14

ദേശീയപാതയിൽ പാലത്തിനായി കുഴിച്ച കുഴിയിൽ വീണ് വില്ലേജ് ഓഫീസ് ജീവനക്കാരൻ മരിച്ചു

തേഞ്ഞിപ്പലം : ദേശീയപാതയിൽ പാലം നിർമിക്കാനുള്ള കുഴിയിൽ വീണ് വില്ലേജ് ഓഫീസ് ജീവനക്കാരൻ മരിച്ചു. തെന്നല വില്ലേജ് അസിസ്റ്റന്റ് വള്ളിക്കുന്ന്

അത്താണിക്കൽ സ്വദേശി റിട്ട. ഡെപ്യൂട്ടി കളക്ടർ പുളിശേരി വിശ്വനാഥന്റെ മകൻ വിനോദ് കുമാർ (45) ആണ് മരിച്ചത്. ഇന്ന് രാത്രി 8 മണിക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യിൽ വെച്ചാണ് സംഭവം.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HfTevx8IGXYDJGozbeLyZ9

വെളിമുക്കിൽ സഹപ്രവർത്തകന്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്ത ശേഷം യൂണിവേഴ്‌സിറ്റി യിൽ നിർത്തിയിട്ട ഇദ്ദേഹത്തിന്റെ കാർ എടുക്കാൻ വന്നതായിരുന്നു. റോഡിൽ മറുഭാഗത്തേക്ക് നടക്കുന്നതിനിടെ പാലത്തിനായി കുഴിച്ച വലിയ കുഴിയിൽ വീഴുകയായിരുന്നു. ഉടനെ ചേളാരി ആശുപത്രിയിൽ എത്തിച്ചരങ്കിലും മരിച്ചിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സുരക്ഷാ മുൻകരുതൽ ഇല്ലാതെയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് പരാതിയുണ്ട്. റോഡിൽ വലിയ കുഴികളാണ് ഉള്ളത്. രാത്രിയായതിനാൽ കുഴികൾ ശ്രദ്ധയിൽ പെടാതെ പലപ്പോഴും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്.

error: Content is protected !!