വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ആക്കുന്നതില്‍ യൂത്ത് ലീഗ് പുകമറ സൃഷ്ടിക്കുന്നു : സിപിഐ

തിരൂരങ്ങാടി : തിരുരങ്ങാടിയിലെ എല്ലാ വികസനങ്ങളുടെയും അട്ടിപ്പേറ് അവകാശപ്പെടുന്ന ലീഗിന്റെ ജാള്യത മറച്ച് വെക്കാനാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിക്കെതിരെയുള്ള അനാവിശ്യ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതെന്ന് സി.പി.ഐ തിരുരങ്ങാടി ലോക്കല്‍ കമ്മിറ്റി ആരോപിച്ചു. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള തിരുരങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ രണ്ട് അംശവും അഞ്ച് ദേശവുമുള്ള തിരുരങ്ങാടിയിലെ എകവില്ലേജ് സ്മാര്‍ട്ട് വില്ലേജ് ആക്കി പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ സുതാര്യമായും എളുപ്പത്തിലും ലഭ്യമാക്കുന്നതിന് നിലവിലെ ഓഫീസ് കുടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ പുരാവസ്തു വകുപ്പിന്റെ കീഴില്‍ നിന്നുള്ള ഭൂമിയില്‍ നിന്നും ഭൂമി ലഭ്യമാക്കുകയും സ്മാര്‍ട്ട് വില്ലേജ് സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ റവന്യൂ വകുപ്പ് വകയിരുത്തുകയും ചെയ്തപ്പോള്‍ തിരുരങ്ങാടിയിലെ എല്ലാ വികസനങ്ങളുടെയും അട്ടിപ്പേറ് അവകാശപ്പെടുന്ന ലീഗിന്റെ ജാള്യത മറച്ച് വെക്കാനാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിക്കെതിരെയുള്ള അനാവിശ്യ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതെന്ന് സി.പി.ഐ തിരുരങ്ങാടി ലോക്കല്‍ കമ്മിറ്റി ആരോപിച്ചു.

നിലവിലെ വില്ലേജ് ഓഫീസ് വയോജനങ്ങള്‍ക്കുള്ള പകല്‍ വീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉപയോഗപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശം നവകേരള സദസ്സിന്റെ തിരുരങ്ങാടി മുന്‍സിപ്പല്‍ സംഘാടക സമിതി സര്‍ക്കാറാനോട് നിര്‍ദേശിച്ചിട്ടുള്ളതുമാണ്. യോഗത്തില്‍ കെ.അബ്ദുറഹിമാന്‍ അധ്യക്ഷം വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.മൊയ്തീന്‍കോയ, സി.ടി.ഫാറൂഖ്, സി.പി.നൗഫല്‍, എന്‍.പി.ഇസ്ഹാഖ്, കെ.ടി.ഹുസൈന്‍,എം.പി.ഹമീദ് ഹാജി,സി.ടി. മുസ്ഥഫ, എ വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!