തിരുവനന്തപുരം : പൊലീസ് ആസ്ഥാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എസ്ഐ അറസ്റ്റില്‍. ടെലി കമ്യൂണിക്കേഷന്‍ വിഭാഗം എസ്ഐ വില്‍ഫറിനെയാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. വനിതാ ഉദ്യോഗസ്ഥയെ വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി.
കഴിഞ്ഞ 18-ാം തിയതിയാണ് കേസിനാസ്പദമായ സംഭവം. ജോലിയ്ക്കിടെ ഉദ്യോഗസ്ഥയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് ഇവരെ കൂട്ടി വീട്ടിലെത്തുകയും അവിടെ വച്ച് ഉപദ്രവിച്ചുവെന്നുമാണ് പരാതി. സൈബര്‍ വിഭാഗത്തിലെ വനിതാ കോണ്‍സ്ട്രബിളിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.