വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലയിന്‍കീഴ് മുന്‍ സിഐ സൈജുവിനെ എറണാകുളത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അംബേദ്കര്‍ സ്റ്റേഡിയം പരിസരത്തെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് സൈജു. ബലാത്സംഗ കേസില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യാന്‍ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

നെടുമങ്ങാട് സ്വദേശിയായ സൈജു രണ്ട് ബലാത്സംഗ കേസില്‍ പ്രതിയായിരുന്നു. മലയിന്‍കീഴ് ഇന്‍സ്‌പെക്ടറായിരിക്കെയാണ് സൈജു എം വിക്കെതിരെ ഒരു വനിതാ ഡോക്ടറും മറ്റൊരു യുവതിയും പൊലീസില്‍ പീഡന പരാതി നല്‍കിയത്. പരാതിയുമായി എത്തിയ ഡോക്ടറെ സൗഹൃദം നടിച്ച് ബലാത്സംഗം ചെയ്തുവെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന എ വി സൈജുവിനെതിരെ പൊലീസ് കേസെടുത്തത്. വിവാഹവാഗ്ദാനം നല്‍കി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും വധഭീഷണി മുഴക്കിയെന്നുമായിരുന്നു പരാതി. തുടര്‍ന്ന് സൈജുവിനോട് ചുമതലയില്‍ നിന്നു മാറ്റി. ഈ കേസില്‍ ജാമ്യം ലഭിക്കാന്‍ പൊലീസ് ജിഡി റജിസ്റ്ററില്‍ സൈജോ കൃത്രിമം കാണിച്ചെന്ന് പിന്നീട് കോടതി കണ്ടെത്തി ജാമ്യം റദ്ദാക്കിയിരുന്നു. നെടുമങ്ങാട് സി.ഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സൈജുവിനെതിരെ നേരത്തെയും പീഡന പരാതി ഉയര്‍ന്നിരുന്നു.

പരാതി അടിസ്ഥാനരഹിതമാണെന്നായിരുന്നു സൈജുവിന്റെ വിശദീകരണം. പരാതി നല്‍കിയ ഡോക്ടറുമായും അവരുടെ ഭര്‍ത്താവുമായും നല്ല സൗഹൃദമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇവരുടെ പെരുമാറ്റ രീതി മോശമാണെന്നു മനസ്സിലാക്കിയതോടെ ആ അടുപ്പം വേണ്ടെന്നു വച്ചു. എന്നാല്‍ ഡോക്ടറും അവരുടെ പേരില്‍ മറ്റു ചിലരും ഭീഷണി മുഴക്കി പണം ആവശ്യപ്പെട്ട് തന്നെ സമീപിക്കുന്നത് പതിവായെന്നും ഇതിനെതിരെ ഭാര്യയും താനും റൂറല്‍ എസ്പിക്കു പരാതി നല്‍കിയിരുന്നതായും സൈജു പറഞ്ഞിരുന്നു.

error: Content is protected !!