
വേങ്ങര : മകനുമൊന്നിച്ച് നബിദിന പരിപാടി കാണാൻ പോകുമ്പോൾ ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. വേങ്ങര അമ്പല പുറായ കാവുങ്ങൽ പള്ളിക്ക് സമീപം താമസിക്കുന്ന പാലേരി മുഹമ്മദ് കുട്ടി ബഖാവിയുടെ മകൻ അബ്ദുൽ ജലീൽ (39) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിക്ക് ഗാന്ധിദാസ് പടിക്ക് സമീപത്ത് വെച്ചാണ് അപകടം. വാഹനം നിർത്തിയിട്ട് എസ് ബി ഐ ബാങ്കിന് പിറകിലുള്ള മദ്രസയിലേക്ക് നബിദിന പരിപാടി കാണാൻ മകനുമായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടി ക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഞായറാഴ്ച ഉച്ചയോടെ മരിച്ചു. മാതാവ്: ആമിക്കുട്ടി.
ഭാര്യ: തട്ടാരു മാട്ടിൽ നൂറു റഹ്മത്ത്. മക്കൾ: മുഹമ്മദ് ഹാശിർ , അബ്ദുൽ വദൂദ്, അബ്‌ദുൽ ഹന്നാൻ, മുഹമ്മദ് സഹോദരങ്ങൾ: മഹ്മൂദ് അലി, അമീറലി, ഹുസ്‌ന, നബ് ല. കബറടക്കം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് തിങ്കൾ കാവുങ്ങൽ പള്ളി ജുമാ മസ്‌ജിദിൽ നടക്കും