Saturday, April 18

പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

പരപ്പനങ്ങാടിക്കും ചെട്ടിപ്പടിക്കും ഇടയിൽ കൊടപ്പാളി മോഡേൺ ബേക്കറിയുടെ അടുത്ത് യുവാവ് ഗുഡ്സ് ട്രയിൻ തട്ടി മരണപ്പെട്ടു. നെടുവ പൂവത്താൻ കുന്നിലെ പരേതനായ ഗോപാലകൃഷ്ണൻ്റെ മകൻ പ്രസിദ്കുമാർ (49) ആണ് മരണപ്പെട്ടത്
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി. ഇന്ന് രാവിലെ 10 മണിയോടെ ആണ് അപകടം. തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പരപ്പനങ്ങാടി പോലീസ് ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അമ്മ: സത്യവതി സഹോദരങ്ങൾ: പ്രജിത, പ്രബിത 

error: Content is protected !!