
പി.ജി. ക്യാപ് 2026
ലേറ്റ് രജിസ്ട്രേഷൻ / എഡിറ്റിംഗ്
കാലിക്കറ്റ് സർവകലാശാലയുടെ 2026 – 27 അധ്യയന വർഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തിന് (പി.ജി. ക്യാപ് 2026) ഇതുവരെ അപേക്ഷിക്കാത്തവർക്ക് ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം ജൂലൈ 15 മുതൽ ലഭ്യമാണ്. ലേറ്റ് രജിസ്ട്രേഷൻ ഫീ : എസ്.സി. / എസ്.ടി. – 570 രൂപ, മറ്റുള്ളവർ – 870 രൂപ. എം.എ. ഇംഗ്ലീഷ് പ്രോഗ്രാമിന് നോൺ – ഇംഗ്ലീഷ് (ബിരുദ തലത്തിൽ ഇംഗ്ലീഷ് കോർ വിഷയമായി പഠിക്കാത്തവർ) വിഭാഗത്തിൽപ്പെടുന്നവരുടെ അപേക്ഷ പരിഗണിക്കില്ല. പി.ജി. ക്യാപ് 2026 അപേക്ഷ നേരത്തെ സമർപ്പിച്ചവർക്ക് അപേക്ഷയിൽ എഡിറ്റിംഗ് (മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി. എന്നിവ ഒഴികെ) വരുത്തുന്നതിനുള്ള സൗകര്യവും ജൂലൈ 15 മുതൽ ലഭ്യമാണ്. എഡിറ്റിംഗ് സൗകര്യം ഉപയോഗപ്പെടുത്തിയവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കണം.
പി.ആർ. 944/2026
നാനോസയൻസ് ആന്റ് ടെക്നോളജി പഠനവകുപ്പിൽ
സംവരണ സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ നാനോസയൻസ് ആന്റ് ടെക്നോളജി പഠനവകുപ്പിലെ എം.എസ് സി. കെമിസ്ട്രി (നാനോസയൻസ്), എം.എസ് സി. ഫിസിക്സ് (നാനോസയൻസ്) എന്നീ പ്രോഗ്രാമുകളിൽ ഓരോന്നിലും എസ്.സി., എസ്.ടി. സംവരണ വിഭാഗങ്ങളിലായി 02 വീതവും ആൾ ഇന്ത്യ, പി.എച്ച്. വിഭാഗങ്ങളിലായി 01 വീതവും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ ജൂലൈ 18-ന് മുൻപായി ലേറ്റ് രജിസ്ട്രേഷൻ ചെയ്യണം.
പി.ആർ. 945/2026
എം.എ. ഫിലോസഫി സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ ഫിലോസഫി പഠനവകുപ്പിൽ എം.എ. ഫിലോസഫി പ്രോഗ്രാമിൽ ഏതാനും സീറ്റൊഴിവുണ്ട്. അടിസ്ഥാന യോഗ്യത : 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദം. അതത് സംവരണ വിഭാഗങ്ങളിലെ അപേക്ഷകരുടെ അഭാവത്തിൽ മറ്റ് വിഭാഗക്കാരെയും പരിഗണിക്കും. ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈനായി ലേറ്റ് രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള സൗകര്യം ജൂലൈ 18-ന് വൈകീട്ട് 05.00 മണി വരെ ലഭ്യമാകും. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ .
പി.ആർ. 946/2026
സ്കൂൾ ഓഫ് ഫോക്ലോർ സ്റ്റഡീസിൽ
സംവരണ സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഫോക്ലോർ സ്റ്റഡീസിൽ എം.എ. ഫോക്ലോർ പ്രോഗ്രാമിന് എസ്.സി., എസ്.ടി. വിഭാഗങ്ങളിലായി 02 വീതം ഒഴിവുകളുണ്ട്. യോഗ്യരായവർ ജൂലൈ 18-ന് വൈകീട്ട് 05.00 മണിക്ക് മുൻപായി രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ https://admission.uoc.ac.in/ .
പി.ആർ. 947/2026
എം.എ. സോഷ്യോളജി സംവരണ സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ സോഷ്യോളജി പഠനവകുപ്പിൽ എം.എ. സോഷ്യോളജി പ്രോഗ്രാമിന് എസ്.സി. – 4, എസ്.ടി. – 1 dx എന്നിങ്ങനെ സീറ്റൊഴിവുണ്ട്. യോഗ്യരായവർ ജൂലൈ 18-ന് മുൻപായി ലേറ്റ് രജിസ്ട്രേഷൻ ചെയ്യണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ .
പി.ആർ. 948/2026
പി.ജി. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍:
സംവരണ സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷണല്‍ ആന്റ് മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്ററില്‍ (ഇ.എം.എം.ആർ.സി.) നടത്തുന്ന ഒരു വർഷ പി.ജി. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ പ്രോഗ്രാമിന് എസ്.സി. / എസ്.ടി. വിഭാഗത്തിൽ ഏതാനും സീറ്റൊഴിവുണ്ട്. അടിസ്ഥാന യോഗ്യത : ബിരുദം. എ.ഐ. ഉള്‍പ്പെടെ ആധുനിക മാധ്യമ സാങ്കേതിക വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന കോഴ്സില്‍ രണ്ട് സെമസ്റ്ററുകളിലായി വിദ്യാർഥികൾക്ക് ഓഡിയോ – വിഷ്വല്‍ പ്രൊഡക്ഷന്‍, ഡിസൈന്‍ എന്നീ വിഭാഗങ്ങളില്‍ സ്പെഷ്യലൈസ് ചെയ്യാനും ഇന്റേണ്‍ഷിപ്പിനും അവസരമുണ്ട്. ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, ഡിജിറ്റല്‍ ഡിസൈന്‍, ഓഡിയോ-വീഡിയോ പ്രൊഡക്ഷന്‍, എ.ഐ. പ്രോംപ്റ്റിങ്, എ.ഐ. കണ്ടൻ്റ് ക്രിയേഷൻ, യു.ഐ.-യു.എക്സ്. – വെബ് ഡിസൈന്‍ തുടങ്ങിയവ കോഴ്സിന്റെ ഭാഗമാണ്. താത്പര്യമുള്ളവർ ജൂലൈ 20-ന് ( തിങ്കൾ ) രാവിലെ 10.00 മണിക്ക് മതിയായ രേഖകൾ സഹിതം കാലിക്കറ്റ് സർവകലാശാലാ ഇ.എം.എം.ആർ.സിയിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9946823812, 9846512211.
പി.ആർ. 949/2026
സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷനിൽ
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷനിൽ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 02 ഒഴിവാണുള്ളത്. യോഗ്യത : 55 ശതമാനം മാർക്കിൽ കുറയാത്ത ഫിസിക്കൽ എജ്യുക്കേഷൻ ബിരുദാനന്തര ബിരുദം, നെറ്റ് / പി.എച്ച്.ഡി.. ഉയർന്ന പ്രായപരിധി : 64. താത്പര്യമുള്ളവർക്ക് ജൂലൈ 28 വരെ സർവകലാശാലാ വെബ്സൈറ്റിൽ ബയോഡാറ്റ സമർപ്പിക്കാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.
പി.ആർ. 950/2026
കോളേജുകളിൽ പുതിയ പ്രോഗ്രാമുകൾക്ക്
25 വരെ അപേക്ഷിക്കാം
ഉന്നത വിദ്യാഭാസ വകുപ്പിന്റെ 14.03.2026 തീയതിയിലെ G.O. (Ms) No. 203/2026/HEDN ഉത്തരവ് പ്രകാരം കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ ഒരു കോഴ്സ് മാത്രം അനുവദിക്കപ്പെട്ട കോളേജുകൾക്കും ലിസ്റ്റിൽ ഉൾപ്പെട്ടില്ലാത്ത സർക്കാർ / എയിഡഡ് കോളേജുകൾക്കും പുതിയ പ്രോഗ്രാമുകൾ ആരംഭിക്കുന്നതിന് സർവകലാശാലാ സ്റ്റാറ്റ്യൂട്ട് അനുസരിച്ച് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള തീയതി ജൂലൈ 25 വരെ നീട്ടി. ഒന്നിലധികം പ്രോഗ്രാമുകൾക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള സർക്കാർ / എയിഡഡ് കോളേജുകൾക്ക് ഇപ്പോൾ അപേക്ഷിക്കാനാകില്ല. മേൽ പറഞ്ഞ ഉത്തരവ് പ്രകാരം ഇതിനകം ഒരു കോഴ്സ് മാത്രം അനുവദിക്കപ്പെട്ട കോളേജുകൾക്ക് പുതിയ ഒരു പ്രോഗ്രാമിന് മാത്രമേ അപേക്ഷിക്കാനാകൂ. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
പി.ആർ. 951/2026
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് പി.ജി. (FYIP – CBCSS – 2025 പ്രവേശനം) ഏപ്രിൽ 2026 റഗുലർ പരീക്ഷകൾ ആഗസ്റ്റ് 03-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 952/2026
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ ബി.എം.എം.സി. (CBCSS – UG – 2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 953/2026