Thursday, July 16

സെൻസസ് 2027 ക്വിസ് മത്സരം: വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

സെൻസസ് 2027 ന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്ക് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലയിലെ വിവിധ ക്യാംപസുകളിൽ നിന്നുള്ള പ്രതിഭകൾ പങ്കെടുത്ത ആവേശകരമായ മത്സരത്തിനൊടുവിലാണ് വിജയികളെ തിരഞ്ഞെടുത്തത്. വിദ്യാർത്ഥികളിൽ സെൻസസിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനസംഖ്യാപരമായ വിവരശേഖരണത്തിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം വളർത്തുന്നതിനാണ് ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചത്. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ കളക്ടർ വിജയികൾക്ക് ആശംസകൾ നേരുകയും പുരസ്കാരങ്ങൾ കൈമാറുകയും ചെയ്തു.

വിജയികളായ വിദ്യാർത്ഥികൾ

മങ്കട ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ മൂന്നാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിനി ഹന്ന ജാസ്മിൻ എൻ, മലപ്പുറം ഗവ. വനിതാ കോളേജിലെ റന ഫാത്തിമ പി, പൊന്നാനി എം.ഇ.എസ് കോളേജിലെ നീവിയ എ എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയികളായി. കുന്നുംപുറം ധർമ്മപുരി കോളേജിൽ നിന്ന് അനീഷ് സി, നിലമ്പൂർ അമൽ കോളേജിൽ നിന്ന് നിദ പി, തിരൂർ ടി.എം.ജി കോളേജിലെ രണ്ടാം വർഷ ഐ.പി.എം.എ ഇംഗ്ലീഷ് ആൻഡ് സ്റ്റഡീസ് വിദ്യാർത്ഥിനി അമൃത വി.കെ എന്നിവരും സമ്മാനത്തിന് അർഹരായി.
തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ നിന്നും ഷാനു നിസിൽ പി, നിദാൽ അഹമ്മദ് കെ.ടി എന്നിവരും, മഞ്ചേരി കെ.എ.എച്ച്.എം യൂണിറ്റി കോളേജിൽ നിന്ന് ജൽവ നിഷാനി സി.പി യും നേട്ടം കൈവരിച്ചപ്പോൾ, ചെറുകുളമ്പ് ഐ.കെ.ടി.എം കോളേജിലെ ഫാത്തിമ നുസ്രിയ, പൂക്കാട്ടിരി സഫ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ ഫാത്തിമ റിഫ്സാന കെ.ടി, കരുവാരക്കുണ്ട് കെ.ടി.എം കോളേജിലെ ഫാത്തിമ ഹിബ എൻ.എന്നിവരും തങ്ങളുടെ കോളേജുകളുടെ അഭിമാനമായി മാറി വിജയികളുടെ പട്ടികയിൽ ഇടംപിടിച്ചു.

error: Content is protected !!