Sunday, August 17

തലപ്പാറയിൽ കാറിടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു

ദേശീയപാത തലപ്പാറയിൽ കാറിടിച്ചു പരിക്കേറ്റയാൾ മരിച്ചു. കക്കാട് കരുമ്പിൽ സ്വദേശി പ്രസിദ്ധ കാഥികൻ തൃക്കുളം കൃഷ്ണൻ കുട്ടിയുടെ മകൻ വിനോദ് (38) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 നായിരുന്നു അപകടം. കാറിടിച്ചു ഗുരുതരമായ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.

error: Content is protected !!