
കരിപ്പൂർ: വിമാനത്താവള പരിസരത്ത് വെങ്കുളം ഭാഗത്ത് കാഴ്ച കാണാൻ എത്തിയ യുവാവ് താഴ്ചയിലേക്ക് വീണു മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് തച്ചാഞ്ചേരി ജനാർദ്ദനൻ്റെ മകൻ ജിതിൻ (30) ആണ് മരിച്ചത്. ഗുരുതര പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലുംരാവിലെ മരണപ്പെട്ടു.
അപകടം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
ഇന്നു പുലർച്ചെ അഞ്ചാരയോടെയാണ് അപകടം സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. കരിപ്പൂർ വിമാനത്താവള വ്യൂ പോയിന്റ് ആണിവിടെ. വിമാനമിറങ്ങുന്നതും പോകുന്നതും കാണാൻ ഇവിടെ ഒട്ടേറെ പേർ എത്തുന്ന സ്ഥലമാണ്. അപകടം ഉണ്ടാവുന്നതിനാൽ പോലീസ് ഇവിടെ നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു.